KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കാപ്പാട് കടൽ ക്ഷോഭം രൂക്ഷം: കനത്ത നാശനഷ്ടം

കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറയ്ക്ക് സമീപം കടൽക്ഷോഭം രൂക്ഷം നിരവധി വൃക്ഷങ്ങൾ കടപുഴകി. ഇന്നു 11 മണിയോടെയാണ് കടൽക്ഷോഭം, തീരപ്രദേശത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മ്യാൻമർ ടൗട്ടെ എന്ന് പേരിട്ട ചുഴലിക്കാറ്റ് കാരണം കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. തീരക്കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നു.

കൊയിലാണ്ടി ചെറിയമങ്ങാട് തീരത്തും കടൽക്ഷോഭം രൂക്ഷമാണ്. കരയിലേക്ക് വെള്ളംകയറിയതായാണ് വിവരം. വീടുകൾക്ക്‌ അപകട ഭീഷണിയുള്ളതിനാൽ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം നിൽകിയിട്ടുണ്ട്.

.

Advertisements

Leave a Reply

Your email address will not be published. Required fields are marked *