KOYILANDY DIARY

The Perfect News Portal

മഹാമാരിയിൽ പരിമിതപ്പെടുത്തി ചെറിയ പെരുന്നാൾ ആഘോഷം

കൊയിലാണ്ടി: ആത്മസമർപ്പണത്തിൻ്റെ മുപ്പത് ദിവസത്തെ വൃതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മഹാമാരി ഭീതി പരത്തുന്ന സാഹചര്യത്തിൽ വീടുകളിലൊതുങ്ങിയാണ് ആഘോഷം. സാധാരണ ഉണ്ടാവാറുള്ള ഈദ് ഗാഹുകളും, സമൂഹ പ്രാർത്ഥനയും ഒഴിവാക്കി മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് മത പുരോഹിതർ ആവശ്യപ്പെട്ടിരുന്നു. ബന്ധുവീടുകളിലെ സന്ദർശനവും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരിന്നു. വാട്സ് ആപ് വഴിയാണ് ആശംസാ സന്ദേശങ്ങൾ കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു സമുദായ നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ വിശ്വാസികൾക്ക്പെരുന്നാൾ ആശംസകൾ നേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *