KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പഴയ മാർക്കറ്റ് റോഡിൽ നിന്നും ആരംഭിക്കുന്ന ഐസ് പ്ലാന്റ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് വഴി അനുവദിച്ച 51 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ബീച്ചിൽ നിന്നും നിരവധി ആളുകൾ കൊയിലാണ്ടി നഗരത്തിലേക്ക് വരാൻ വേണ്ടി ഉപയോഗിച്ചു വരുന്ന റോഡ്‌ മാസങ്ങളായി പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ സ്ഥിതിയിലായിരുന്നു. 

റോഡിൻ്റെ ശോച്യാവസ്ഥ എം.എൽ.എ. ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്.  നിലവിലുള്ള വെള്ളക്കെട്ടുകൾ ഒഴിവാകുന്ന രീതിയിൽ ആവശ്യമായ ക്രമീകരണങ്ങളോടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.  

നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ സെൽവരാജ്, കൗൺസിലർമാരായ റഹ്മത്. കെ.ടി.വി, വി.പി. ഇബ്രാഹിം കുട്ടി, ടി.പി. ബഷീർ, ആസിഫ് കലാം എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *