KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ 16-ാം വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

കൊയിലാണ്ടി: നഗരസഭയിൽ പെരുവട്ടൂർ 16-ാം വാർഡിലെ  പെരുവക്കാലയിൽ ഇളയിടത് താഴെ കോളനിയിൽ വിവിധ  പദ്ധതികളുടെ സമർപ്പണവും പ്രവൃത്തി ഉദ്ഘാടനവും  നടന്നു. എംപി  ഫണ്ടിൽ  നിന്നും 10 ലക്ഷം ഉപയോഗിച്ച് പൂർത്തീകരിച്ച  ഇളയിടത്താഴെ  തോട്  സ്ലാബ് ചെയ്ത്  റോഡാക്കിയ  പദ്ധതിയും, രണ്ടാംഘട്ടത്തിൽ എംപി ഫണ്ടിൽ  നിന്നും  അനുവദിച്ച  7.5 ലക്ഷം  രൂപയുടെ  പ്രവർത്തി  ഉദ്ഘാടനവും കെ. മുരളീധരൻ  എംപി  നിർവഹിച്ചു.

നഗരസഭ ഫണ്ടിൽ  നിന്നും  അനുവദിച്ച 10 ലക്ഷം  രൂപയുടെ  പദ്ധതി  ചെയർമാൻ അഡ്വ. കെ സത്യൻ  ഉദ്ഘാടനം  ചെയ്തു. സംസ്ഥാനസർക്കാരിന്റെ  കോർപ്പസ് ഫണ്ട്‌  15 ലക്ഷം  ഉപയോഗിച്ച്  പെരുവക്കാലയിൽ ഭാഗത്തു  തോട് സ്ലാബ് ചെയ്ത് റോഡ് ആക്കി മാറ്റുന്ന  പദ്ധതിയുടെ പ്രവർത്തി  ഉദ്ഘാടനം കെ. ദാസൻ. MLA  നിർവഹിച്ചു.

ചടങ്ങിൽ  16 വാർഡിലെ  ഓൺലൈൻ  പഠനത്തിനു  സൗകര്യമില്ലാത്ത  ഷിയാൻ എന്ന  വിദ്യാർത്ഥിക്ക്  വടകര മേഴ്‌സി  റോയൽ  ബികോം  ബാച്ച്  1997 -98 ബാച്ച്  നൽകിയ  LED  TV  എംപി  യും  എം. എൽ. എ   യും  ചേർന്ന്  രക്ഷിതാവ്  ശിഹാബനു  കൈമാറി.

Advertisements

പെരുവട്ടൂർ  ഹെൽത്ത്‌  സെന്റർലേക്ക്  പ്രവാസിയായ  സജികുമാർ  കാർത്തിക  നൽകിയ  തെർമൽ  സ്കാന്നർ  എം. പി  നഗരസഭ ചെയർമാന്  കൈമാറി. കൂടാതെ  16 വാർഡിൽ  പ്ലസ്‌ ടു, SSLC  ഉന്നത വിജയം നേടിയവരെ  അനുമോദിച്ചു. വാർഡ്  കൗൺസിലർ  സിബിൻ കണ്ടത്തനാരി  അധ്യക്ഷത വഹിച്ച ചടങ്ങിൽ, രംഗിഷ് കടവത്ത്, ജസ്‌ലീന, കെ. ബാലകൃഷ്ണൻ, പി കെ ഷിജു, അൻവർ ഇയ്യഞ്ചേരി, ഗണേശൻ ചാലോറ മഠത്തിൽ, പ്രദീപ് അമൃതാഞ്ജലി, എന്നിവർ  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *