KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഈസ്റ്റ് റോഡിൽ 3 കടകളിൽ മോഷണം

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ മൂന്ന് കടകളിൽ മോഷണം ഇന്ന് പുലർച്ചയാണ് സംഭവം. ഐശ്വര്യ ഹോട്ടൽ, സുഫീറ മെറ്റൽസ്, കൈരളി ഓഡിറ്റോറിയത്തിലെ ടീ സ്റ്റാൾ തുടങ്ങിയ കടകളിലാണ് മോഷണം നടന്നത്. സുഫീറ മെറ്റൽസിൽ കെട്ടിവെച്ചിരുന്ന സാധനങ്ങൾ മോഷണം പോയതായാണ് വിവരം. ഈസ്റ്റ് റോഡിലെ നേർച്ചപെട്ടിയും തകർത്ത് മോഷണം നടത്തിയിട്ടുണ്ട്.  കടകളിലുണ്ടായ നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല.

പോലീസ് നൈറ്റ് പെട്രോളിംഗ് ഊർജിതമാക്കണമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അവശതകൾ മറന്ന് ദുരിതമനുഭവിക്കുന്നവർക്ക് പുതപ്പും ലുങ്കിയും നൽകി മധു മല്ലിശ്ശേരി

Advertisements

Leave a Reply

Your email address will not be published. Required fields are marked *