KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടില്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി ഈസ്റ്റ് റോഡിലെ അമേത്ത് ഏജന്‍സീസില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. കടയുടമ മുതിരപ്പറമ്പത്ത് ആലിക്കുട്ടിയെ (72) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒമ്പത് ഇലക്ട്രിക് ഡിറ്റണേറ്റര്‍, 270 ഡിറ്റണേറ്റര്‍ ക്യാപ്പുകള്‍, നാല് കിലോ വെടിമരുന്ന്, ബേറിയം നൈട്രേറ്റ്, അലൂമിനിയം പൗഡര്‍, രണ്ട് കെട്ട് തിരികള്‍ എന്നിവയാണ് കണ്ടെടുത്തത്.

spodakavastukal

വടകര റൂറല്‍ എസ്.പി.യുടെ നിര്‍ദേശപ്രകാരം കൊയിലാണ്ടി പ്രിൻസിപ്പൽ എസ്.ഐ. എസ്.സുമിത്ത് കുമാര്‍, എസ്.ഐ. അശോകന്‍ ചാലില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ്‌ നടത്തിയത്. ലൈസന്‍സില്ലാതെയാണ് വെടിമരുന്ന് ശേഖരം സൂക്ഷിച്ചതെന്ന് കൊയിലാണ്ടി എസ്.ഐ. പറഞ്ഞു. ഏതാനും വര്‍ഷം മുമ്പും ഷോഡോ പോലീസും ഇവിടെ റെയ്ഡ് നടത്തി അനധികൃതമായി സൂക്ഷിച്ച വെടിമരുന്നു ശേഖരം പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *