KOYILANDY DIARY

The Perfect News Portal

ഇറ്റലിയില്‍ ഭൂചലനo; വന്‍ നാശനഷ്ടം

റോം: മധ്യ ഇറ്റലിയിലുണ്ടായ ഇരട്ട ഭൂചലനത്തില്‍ വന്‍ നാശനഷ്ടം നിരവധിപേര്‍ക്ക് പരിക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനത്തില്‍ ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍  ഒന്നായ റോമിലെ കൊളോസിയത്തിന് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശിക സമയം വൈകിട്ട് ഏഴോടെ അനുഭവപ്പെട്ട ആദ്യചലനം റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തി. പെരുജിയയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഒരു മണിക്കൂര്‍ കഴിഞ്ഞുണ്ടായ രണ്ടാമത്തെ ഭൂചലനത്തിന്  6.4 ആയിരുന്നു തീവ്രത.റോമിലും നേരിയ ചലനം അനുഭവപ്പെട്ടു. രണ്ടു ചലനങ്ങളിലും നിരവധി പേര്‍ക്കു പരുക്കേറ്റു. രക്ഷാ പ്രവര്‍ത്തനവും ഒഴിപ്പിക്കല്‍ നടപടികളും തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ആഗസ്റ്റില്‍ ഇറ്റലിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 300ലേറെ പേര്‍ മരിക്കുകയും 500ഓളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു സമീപമാണ് ഇപ്പോഴത്തെ ചലനമുണ്ടായതും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *