KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വീണ്ടും ഒരാൾക്ക് കോവിഡ് പോസിറ്റീവ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ വീണ്ടും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കൊയിലാണ്ടി പട്ടണം ഉൾക്കൊള്ളുന്ന 32-ാംം വാർഡിലാണ് ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. പനി വന്നതിനെ തുടർന്ന് കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനെ തുടർന്ന് ഇന്നലെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഇതോടെ ഇയാളുടെ കുടുംബത്തിലെ 6 പേർ ഉൾപ്പെടെ നിരീക്ഷണത്തിലായിരിക്കുകയാണ്. പനിലക്ഷണം ഉണ്ടായതോടെ ഇയാൾ പുറമെ നിന്ന് മരുന്ന് വാങ്ങി കഴിച്ചതായി സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. പ്രാഥമിക പരിശോധനയിൽ ഇയാളുടെ സമ്പർക്ക പട്ടിക സങ്കീർണ്ണമാകുമെന്നാണ് കരുതുന്നത്. ആരോഗ്യ വിഭാഗം വളരെ ജാഗ്രതയോടെ ഇടപെട്ട് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള ഊർജ്ജിത ശ്രമത്തിലാണ്. ഇയാളുടെ വീടിൻ്റെ 100 മീറ്റർ ചുറ്റളവിൽ കഴിഞ്ഞ ആഴ്ച മറ്റൊരാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടന്ന ടെസ്റ്റിൽ ഇയാളുടെ ഫലം നെഗറ്റീവായി മാറുകയും ചെയ്തു. ഇതോടെ നഗരസഭയിൽ 24 പോസിറ്റീവ് കേസുകളാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *