KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി

കൊയിലാണ്ടി: കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. ഇന്നു കാലത്ത് 8 മണിയോടെ അത്തോളി കുനിയിൽ കടവ് ജംഗ്ഷനിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഫുട്പാത്തും തകർത്ത് സമീപത്തെ തുണി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. രാവിലെയായത് കാരണം ജംഗ്ഷനിൽ വാഹനങ്ങളും, ആളുകളും കുറവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *