KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നാളെ സത്യപ്രതിജ്ഞ

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ ചെയ്യും. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി സത്യവാചകം ചൊല്ലിക്കൊടുക്കും നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം രത്നവല്ലി ടീച്ചർക്കാണ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുക്കുക. തുടർന്ന് രത്നവല്ലി ടീച്ചർ 1 മുതൽ യഥാക്രമം 44 വാർഡിലെ ജനപ്രതിനിധികൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഹാളിന് പുറത്തുള്ള പൊതുജനങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ ബിഗ് സ്ക്രീനിൽ കാണാൻ സൌകര്യം ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ, മുൻ നഗരസഭ ചെയർമാൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മറ്റ് സാമൂഹിക രാഷ്ട്രീയ വ്യാപാര രംഗത്ത പ്രുഖർ, മാധ്യമ പ്രവർത്തകർ, നഗരസഭ സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

28. 30 തിയ്യതികളിലായാണ് ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരെ തെരഞ്ഞെടുക്കുക. നഗരസഭ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചതായാണ് അറിയാൻ കഴിയുന്നത്. എൽ.ഡി.എഫ് യോഗത്തിൽ അവതരിപ്പിച്ചതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം 25നുള്ളിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യനെ പരിഗണിക്കുന്നതായാണ് സിപിഐഎം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. തുടർന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരെയും പാർലമെൻ്ററി പാർട്ടി നേതാക്കന്മാരെയും തെരഞ്ഞെടുക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *