KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ തെരുവ്‌ പട്ടിയുടെ കടിയേറ്റ് പത്ത് പേർക്ക് പരിക്ക്‌

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെരുവ്‌ പട്ടിയുടെ കടിയേറ്റ് പത്ത് പേരേ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് ഏഴ് മണിയോടെയാണ് സംഭവം. കൊല്ലം കൂത്തം വള്ളി ബീച്ച് ഭാഗം, തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കാണ് കടിയേറ്റത്, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയത്.

തണ്ണീം മുഖം നടേശൻ (50), അരയന്റെ പറമ്പിൽ ചന്ദ്രൻ (52), കണിചാലിൽ പുരുഷോത്തമൻ (53) പന്തലായനി കണിച്ചാലിൽ അനന്തൻ (57), വലിയ വളപ്പിൽ ഒമർ അസ്സീം (14), കോട്ട വാതുക്കൽ എ.പി. സന്തോഷ്‌ (40), കൊല്ലം അനിൽ കുമാർ (47), കൊല്ലം രാധാമണി (65), അരയന്റെ വീട്ടിൽ ദേവദാസ് (50), പീടികകണ്ടി ഷൈന (38), കൂത്തംവള്ളി പ്രകാശനെ കടിക്കാനായി നായ ഓടിയെങ്കിലും അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കടിയേറ്റവരെല്ലാം കാൽനട യാത്രകാരാണ്.

Leave a Reply

Your email address will not be published. Required fields are marked *