KOYILANDY DIARY

The Perfect News Portal

ഏറ്റവും ഉയര്‍ന്ന സര്‍ഗാത്മക പ്രവര്‍ത്തനമാണ് വായന; ഡോ. ഖദീജാ മുംതാസ്

കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാദിനാ ചരണ പരിപാടി ഡോ: ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി ; സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് വായന എന്ന്‌ സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടും പ്രശസ്ത സാഹിത്യകാരിയുമായ ഡോ. ഖദീജ മുംതാസ് പറഞ്ഞു.
കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
പരിപാടിയിൽ വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള വായനാ കാര്‍ഡ്  പ്രകാശനം ചെയ്തു. ‘കുഞ്ഞുണ്ണി ചിത്രശലഭം’ സംസ്ഥാന പുരസ്‌കാര ജേതാവ് ശ്രീനന്ദയെ പുരസ്‌കാരം നല്‍കി അനുമോദിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. പ്രഭാഷണങ്ങള്‍, കാവ്യാലാപനം, പുസ്തകാസ്വാദന ചര്‍ച്ചകള്‍, പുസ്തകപയറ്റ് തുടങ്ങിയ വൈവിധ്യപൂര്‍ണ്ണമായ നിരവധി പ്രവര്‍ത്തനങ്ങളാണ് വരുംനാളുകളില്‍ സ്‌കൂളില്‍ ഒരുക്കപ്പെടുന്നത്.
ചടങ്ങിൽ നഗരസഭ കൗൺസിലർ പി.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്ത്, പി.ടി.എ. പ്രസിഡണ്ട്‌ എ. സജീവ് കുമാര്‍, അന്‍സാര്‍ കൊല്ലം, എം. കെ ഗീത, രാഗേഷ് കുമാര്‍, ആര്‍.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *