KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കടകളിൽ മോഷണം. പുതിയ ബസ് സ്റ്റാൻ്റ് ലിങ്ക് റോഡിലെ ബി.എസ്.എം.കോംപ്ലക്സിലെ കോസ്മി ബ്യൂട്ടി സ്റ്റോർ, സൗപർണ്ണിക ഫൈനാൻസ്, ഡ്രീം ട്രാവൽസ് എന്നീ കടകളുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്. കടകളുടെ സി.സി.ടി.വി. ക്യാമറയിൽ മോഷ്ടാവിൻ്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.

പോലീസെത്തി പരിശോധന ആരംഭിച്ചു. നഗരത്തിൽ നൈറ്റ് പെട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ് ആവശ്യപ്പെട്ടു. ടി.പി. ഇസ്മായിൽ, കെ.എം. രാജീവൻ, കെ.പി. ശ്രീധരൻ, ജലീൽ മൂസ്സ, റോസ് ബെന്നറ്റ്, ഷറഫുദീൻ, റിയാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *