KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഓട്ടോറിക്ഷ സർവ്വീസുകൾ നിർത്തി ഇന്നു മുതൽ സർവ്വീസ് ഇല്ല

കൊയിലാണ്ടി. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭ പരിധിയിൽ ഓട്ടോറിക്ഷ സർവ്വീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെക്കാൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ അഭ്യർത്ഥിച്ചു. ആശുപത്രി സേവനം മാത്രമല്ലാതെ മറ്റൊരു യാത്രകളും അനുവദിക്കില്ല. ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സമീപ ദിവസങ്ങളിലായി കൊയിലാണ്ടിയിൽ 6 ഓട്ടോ ഡ്രൈവർമാർക്കും അവരുമായി സമ്പർക്കത്തിലേർപ്പെട്ട ബന്ധുക്കൾക്കും മറ്റ് നിരവധിപേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

തുടർന്നാണ് വ്യാപനം തടയുന്നതിന് വേണ്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രം 17 കേസുകളാണ് നഗരസഭയിൽ റിപ്പോർട്ട് ചെയ്തത്. ഇത് കാര്യങ്ങൾ സമൂഹ വ്യാപനത്തിലേക്ക് പോകുന്നതിൻ്റെ സൂചനയായാണ് കാണാനാകുക. ഈ അവസരത്തിൽ മുഴുവൻ ആളുകളും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *