KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 8 പേർക്ക് കോവിഡ്

കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 13, 20, 41 വാർഡുകളിലായാണ് 8 പേർക്ക് കോവിഡ് പോസിറ്റീവായത്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ 108 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. മുത്താമ്പി അങ്ങാടിയിൽ ഒരു കച്ചവടക്കാരനും ഒരു മത്സ്യ വിതരണ തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കീഴരിയൂർ, മൂടാടി പഞ്ചായത്തിലുള്ള ഇരുവർക്കും കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടെന്നാണ് അറിയുന്നത്. ഉറവിടം വ്യക്തമല്ലാത്തത്കൊണ്ട് സമ്പർക്കപട്ടിക തയ്യാറാക്കൽ ദുഷ്ക്കരമാണെന്നാണ് അറിയുന്നത്.

നഗരസഭ വാർഡ് 13 പെരുവട്ടൂരിൽ ഒരു കുടുംബത്തിലെ 3 പേർക്കാണ് കോവിഡ്. കഴിഞ്ഞ ഈ ദിവസം ഈ വീട്ടിലെ ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു 3 പേരും. ഇവർക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ് അറിയുന്നത്.

വാർഡ് 20 മുത്താമ്പിയിൽ 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലൂള്ള രോഗിയുടെ കൂടെ ഉണ്ടായിരുന്ന ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വാർഡ് 41 സിവിൽ സ്റ്റേഷൻ ഇന്ന് ഒരാൾക്കാണ് കോവിഡ്. പനി ഉൾപ്പെടെ രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ ആൻ്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടർന്ന് അന്നലെ വീണ്ടും നടത്തിയ പി.സി.ആർ. പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Advertisements

ഇന്നലെ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ പകുതിയിലധികം റിസൽട്ട് ഇനിയും വരാനുണ്ടെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത നഗരസഭയിലെ തീരദേശ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. വ്യാഴാഴ്ച ഇവിടെ പോലീസ് റൂട്ട് മാർച്ച് നടത്തുകയും വീടുകളിൽ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *