KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 5 പേർക്ക് കോവിഡ്

കൊയിലാണ്ടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 8, 28, 30 എന്നിവിടങ്ങളിലാണ് 5 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വാർഡ് 8 കളത്തിൻകടവിൽ 2 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഗൾഫിൽ നിന്ന് വന്ന ആളുടെ അടുത്ത ബന്ധുക്കളാണെന്നാണ് അറിയുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

വാർഡ് 28 കുറവങ്ങാട് രണ്ട് പേർക്കാണ് രോഗം ഉണ്ടായത്. ഭർത്താവും ഭാര്യയുമാണ് ഇവർ. കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ് അറിയുന്നത്. വാർഡ് 30 കോമത്ത് കരയിൽ ഒരു യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ കൊയിലാണ്ടിയിലെ പ്രധാനപ്പെട്ട ബാങ്ക് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ സന്ദർശിച്ചതായാണ് വിവരം. വലിയ സമ്പർക്ക പട്ടികയാണ് ആരോഗ്യവിഭാഗം തയ്യാറാക്കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *