KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 3 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 3 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭ 39-ാം വാർഡിൽ 2 പേർക്കും, 41-ാം വാർഡിൽ 1 ആൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 33-ാം വാർഡിൽ ഇന്ന് മരണപ്പെട്ട സെയ്ത് അബ്ദുൾ ബാഫക്കി എന്നയാളുടെ അടുത്ത ബന്ധുക്കളായ 39 -ാം വാർഡിലെ സ്റ്റേറ്റ് ബാങ്കിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന 2 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവായത്.

41-ാം വാർഡിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കഴിഞ്ഞ ആഴ്ച കൊല്ലം അശ്വനി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച ആളുടെ അടുത്ത ബന്ധുവായ 26 വയ്സസുകാരനാണ് പോസിറ്റീവായത്. കൊയിലാണ്ടിയിൽ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് വീണ്ടും 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക നഗരസഭ ആരോഗ്യ വകുപ്പും പോലീസും ചേർന്ന് തയ്യറാക്കി വരുന്നുണ്ട്. 

 

Leave a Reply

Your email address will not be published. Required fields are marked *