KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8, 9, 35 വാർഡുകളിലാണ് രോഗം കണ്ടെത്തിയത്. കളത്തിൻ കടവ് 8-ാം വാർഡിൽ 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചുത്. കഴിഞ്ഞ ദിവസം പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികളുടെ അടുത്ത ബന്ധുക്കും സമ്പർക്കത്തിലുള്ളവർക്കുമാണ് പി.സി.ആർ. ടെസ്റ്റിലൂടെ രോഗം കണ്ടെത്തിയത്. കൂടുതൽ ആളുകൾക്ക് സമ്പർക്കമില്ലെന്നാണ് അറിയുന്നത്.

നഗരസഭ വിയ്യൂരിൽ 9-ാം വാർഡിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്തത്. ഇയാൾ കൊയിലാണ്ടിയിലെ ഫാർമസിസ്റ്റാണ്. പനിലക്ഷണം കണ്ടതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല.

വലിയമങ്ങാട് 35-ാം വാർഡിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യക്കും ഭർത്താവിനും മറ്റ് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യക്കും ഭർത്താവിനും രോഗലക്ഷണം കണ്ടതിനെ തുടർന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മറ്റ് രണ്ട് പേരുടെ വിശദാംശം വ്യക്തമായിട്ടില്ല. കൂടുതൽ ആളുകൾക്ക് സമ്പർക്കമുണ്ടായതാണ് പ്രാഥമിക വിലയിരുത്തൽ. ഉറവിടം വ്യക്തമല്ല.

Advertisements

നഗരസഭയിലെ 3, 4 വാർഡുകളിൽ പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി പോലീസ് വിവിധ കേന്ദ്രങ്ങളിൽ റൂട്ട് മാർച്ച് ഉൾപ്പെടെ നടത്തുകയുണ്ടായി. കഴിഞ്ഞ ദിവസം 3, 4 വാർഡുകളിലായി 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്ന് 150 ൽ അധികം ആളുകൾക്ക് പ്രൈമറി കോണ്ടാക്ട് ഉണ്ടെന്നാണ് കണ്ടെത്തിയത്.

ഇത് വലിയ രോഗ വ്യാപനത്തിന് കാരണാകുമെന്ന് ആരോഗ്യ വിഭാഗത്തിൻ്റെ വിലയിരുത്തലിൻ്റെ ഭാഗമായാണ്. പോലീസ് അതീവ ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *