KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ്

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ സുരേഷ് റോഡിൽ 33-ാം വാർഡിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആളുടെ ഭാര്യക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കത്തിലുള്ള പത്തോളം പേരുടെ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഇന്ന് നടത്തിയ 88 ആൻ്റിജൻ പരിശോധനയിൽ 8 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 7 എണ്ണം മേപ്പയ്യൂർ ഇരിങ്ങത്ത് സ്വദേശികളുടെതും ഒന്ന് കൊയിലാണ്ടി നഗരസഭയിലുമാണ് റിപ്പോർട്ട് ചെയ്തത്. ആൻ്റിജൻ പരിശോധനക്ക് പുറമെ താലൂക്കാശുപത്രിയിൽ ഇന്ന് നടത്തി 110 ആൻ്റിജൻ പരിശോധനയുടെ ഫലം രണ്ട് ദിവസത്തിനുള്ളിൽ വരുമെന്ന് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ഫറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *