KOYILANDY DIARY

The Perfect News Portal

കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമായി . രാഷ്ട്രീയ സംഭവബഹുലമായ സാഹചര്യത്തില്‍ ചേരുന്ന കേരള നിയമ സഭയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. നിയമ നിര്‍മാണങ്ങളാണ് സമ്മേളനകാലത്തിന്റെ പ്രധാന അജണ്ടയെങ്കിലും ഒരു എം എല്‍ എ ജയിലില്‍ കിടക്കുന്നതടക്കമുള്ള സംഭവങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ദമാക്കും.സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം, ജി.എസ്.ടി. എന്നിവ സംബന്ധിച്ച നിര്‍ണായക ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്.

കോവളം എല്‍ എല്‍ എ വിന്‍സെന്റാണ് സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ളത്. ഇന്ന് വിന്‍സെന്റിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുമെന്നതും ശ്രദ്ധേയമാണ്.കേരളത്തില്‍ സിപിഐ എം;ബിജെപി സംഘര്‍ഷങ്ങളും സഭയില്‍ വിഷയമായേക്കും. 24ാം തിയതിയാണ് സമ്മേളനം അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *