KOYILANDY DIARY

The Perfect News Portal

കേരളാ സ്കൂള്‍ ഫുട്ബോളില്‍ കടത്തനാടിന്‍റെ അഭിമാന താരങ്ങളായി രണ്ട് വിദ്യാര്‍ത്ഥിനികള്‍

നാദാപുരം: കേരളാ സ്കൂള്‍ ഫുട്ബോളില്‍ കടത്തനാടിന്‍റെ അഭിമാന താരങ്ങളായി രണ്ട് വിദ്യാര്‍ത്ഥിനികള്‍. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ അശ്വതി എസ് വര്‍മ്മയും, നിസരിയുമാണ് സംസ്ഥാന ടീമിനായി ബൂട്ടണിയുന്നത്.

മൂന്ന് വര്‍ഷം കേരള ടീമിനു വേണ്ടി ബൂട്ടണിഞ്ഞ അശ്വതി എസ് വര്‍മ്മ കോഴിക്കോട് ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് . ഗോള്‍കീപ്പറായ നിസരി ആദ്യമായാണ് കേരളാ ടീമില്‍ കളിക്കുന്നത്. കടത്തനാട് രാജാ ഫുട്ബോള്‍ അക്കാദമിയില്‍ കോഴിക്കോട് ജില്ലാ ടീം കോച്ച്‌ പ്രദീപും സീനിയര്‍ കോച്ച്‌ സി.സുരേന്ദ്രന്‍റെയും കീഴിലാണ് ഇവര്‍ പരിശീലനം നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *