KOYILANDY DIARY

The Perfect News Portal

കെ പെൻഷൻ പണം ഉപയോഗിച്ചെങ്കിലും സിവിൽ സപ്ലൈസിനെ രക്ഷിക്കണം: ടി.ടി. ഇസ്മയിൽ

കെ പെൻഷൻ പണം ഉപയോഗിച്ചെങ്കിലും സിവിൽ സപ്ലൈസിനെ രക്ഷിക്കണം: ടി. ടി. ഇസ്മയിൽ. മാവേലി സ്റ്റോറുകളിൽ വില്പനക്കെത്തുന്ന 13 അവശ്യസാധനങ്ങളുടെ വിലവർധിപ്പിച്ച നടപടി പിൻവലിച്ച് വിലക്കയറ്റം തടയണമെന്നും സിവിൽ സപ്ലൈസ് സമാഹരിച്ച അവശ്യ വസ്തുക്കൾക്ക് വിതരണക്കാർക്ക് കൊടുക്കാനുള്ള പണം ഇപ്പോൾ കേരളത്തിൽ പ്രചുരപ്രചാരം നേടിയ കമല പെൻഷൻ തുക ഉപയോഗിച്ചെങ്കിലും അടിയന്തിരമായി കൊടുത്തു തീർക്കണമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സിക്രട്ടറി ടി ടി ഇസ്മയിൽ ആവശ്യപ്പെട്ടു.
യു ഡി എഫ് തീരുമാനപ്രകാരം പൂക്കാട് മാവേലി സ്റ്റോറിന് മുന്നിൽ യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . യു ഡി എഫ് ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. ശ്രീ കണ്ണഞ്ചേരി വിജയൻ, ആലിക്കോയ ഹിദായത്ത്, അഖിൽ കാഞ്ഞിലശ്ശേരി ഷബീർ എളവനക്കണ്ടി,  റസീന ഷാഫി , അനിൽകുമാർ പാണലിൽ, അബ്ദുൾ ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. ‘
എം. പി മൊയ്തീൻ കോയ സ്വാഗതവും ശശിധരൻ കുനിയിൽ നന്ദിയും പറഞ്ഞു. ശ്രീ ഉണ്ണികൃഷ്ണൻ പൂക്കാട്, നമ്പാട്ട് മോഹനൻ, മമ്മദ് കോയ, ആലിക്കോയ പുതുശ്ശേരി, ദിനേശൻ കോരപ്പുഴ, പി പി അബ്ദുൾ ലത്തീഫ്, വാസന്തി പാണലിൽ തുടങ്ങിയവർ നേതൃത്വം നൽകി.