KOYILANDY DIARY

The Perfect News Portal

കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാർ രാജിവെച്ചു

തിരുവനന്തപുരം: ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലിയുള്ള കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ രാജി അവസാനിക്കുന്നില്ല. കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാറാണ് ഏറ്റവും ഒടുവില്‍ രാജിവച്ചത്. അല്പസമയത്തിനുശേഷം അദ്ദേഹം എ.കെ.ജി സെന്ററിലെത്തും. വാര്‍ത്താകുറിപ്പിലൂടെയാണ് രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. കെ പി സി സി പ്രസിഡന്റിന് അദ്ദേഹം രാജിക്കത്ത് കൈമാറി. കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​യും​ ​നെ​ടു​മ​ങ്ങാ​ട് ​മ​ണ്ഡ​ല​ത്തി​ലെ​ ​നി​യ​മ​സ​ഭാ​ ​സ്ഥാ​നാ​ര്‍​ത്ഥി​യു​മാ​യി​രു​ന്ന​ ​പി.​എ​സ്.​ ​പ്ര​ശാ​ന്താണ് ആദ്യം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. അടുത്തകാലം വരെ ​കെ.​പി.​സി.​സി​യു​ടെ​ ​സം​ഘ​ട​നാ​ ​ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കെ.​പി.​ ​അ​നി​ല്‍​കു​മാ​ര്‍ ഇന്നലെയാണ് പാര്‍ട്ടി വിട്ടത്.

ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രു​ടെ​ ​നി​യ​മ​ന​ത്തെ​ ​ചൊ​ല്ലി​യു​യ​ര്‍​ന്ന​ ​ക​ലാ​പം​ ​ഒ​രു​വി​ധം​ ​അ​ട​ങ്ങി​യ​തി​ല്‍​ ​നേ​തൃ​ത്വം​ ​ആ​ശ്വാ​സം​ ​കൊ​ള്ളു​മ്ബോ​ഴാ​ണ് ​നേതാക്കന്മാരുടെ രാജി തുടരുന്നത്. ഇത് പാര്‍ട്ടി നേതൃത്വം ഞെട്ടലോടെയാണ് കാണുന്നത്. ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രു​ടെ​ ​നി​യ​മ​ന​ത്തി​ല്‍​ ​അ​സം​തൃ​പ്തി​യു​ള്ള​വ​ര്‍​ക്ക് ​ഇ​നി​യും​ ​പാ​ര്‍​ട്ടി​ ​വി​ട്ടു​ ​പോ​കാ​ന്‍​ രാജികള്‍ പ്രചോദനമാകുമോ എന്നാണ് നേതൃത്വത്തിന്റെ പ്രധാന പേടി.

Leave a Reply

Your email address will not be published. Required fields are marked *