KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു. പന്തലായനി ബ്ലോക്ക് സാംസ്കാരിക സമ്മേളനം

കൊയിലാണ്ടി: മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.എസ്.എസ്.പി.യു. സാംസ്കാരിക സമ്മേളനം നടത്തി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി നടത്തിയ സമ്മേളനം പ്രശസ്ത നോവലിസ്റ്റ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.കെ. മാരാർ അധ്യക്ഷനായി.

‘ആശാൻ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ വിഷയം ചന്ദ്രശേഖരൻ തിക്കോടിയും, ആശാൻ സ്നേഹ ഗായകൻ – വിഷയം യു.കെ. രാഘവനും അവതരിപ്പിച്ചു. സുനിൽ തിരുവങ്ങൂർ ആശാൻ കവിത സംഗീതാവിഷ്കാരവും അവതരിപ്പിച്ചു. ടി.വി. ഗിരിജ, ഇ.കെ. ഗോവിന്ദൻ നായർ, വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *