KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ ‘ഷി ഫ്രെയിം’ ഉദ്ഘാടനം ചെയ്തു.

ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിതാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷി ഫ്രെയിം’ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. മാർച്ച് 6, 7 തിയ്യതികളിലായി നടക്കുന്ന പരിപാടി കേരള ചലച്ചിത്ര അക്കാദമി റീജണൽ കോ ഓർഡിനേറ്റർ  നവീന സുഭാഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ സത്യൻ ചടങ്ങിൽ മുഖ്യാതിഥിയായി. സബ് ജില്ലാ  വൈസ് പ്രസിഡണ്ട് കെ.എം ലൈല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോ. സെക്രട്ടറി ആർ എം രാജൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ. ശാന്ത, ഡി.കെ. ബിജു സബ്ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി, സബ് ജില്ല സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വനിതാ വേദി കൺവീനർ  ആർ കെ ദീപ സ്വാഗതവും പി. പവിന നന്ദിയും പറഞ്ഞു.
ഉദ്ഘാടനസശേഷം ലീന യാദവ് സംവിധാനം ചെയ്ത പാർച്ചെഡ് പ്രദർശിപ്പിച്ചു. മൺറോതുരുത്ത്, ഒറ്റമുറി വെളിച്ചം,
എ സെപ്പറേഷൻ, ഓൾഗ, എന്നീ ചിത്രങ്ങൾ രണ്ട് ദിവസങ്ങളിലായി മേളയിൽ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *