KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ. നേതൃത്വത്തിൽ വീട്ടിൽ ഒരു വിദ്യാലയം പരിപാടി ആരംഭിച്ചു

കൊയിലാണ്ടി: കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വീട്ടിൽ ഒരു വിദ്യാലയം എന്ന പദ്ധതി കൊയിലാണ്ടി സബ് ജില്ലയിലും ആരംഭിച്ചു. കുറുവങ്ങാട് വരകുന്ന് ഭാഗത്ത് സൗജന്യ വൈഫൈ കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ ചെയ്തുകൊണ്ട് എം.എൽ.എ. കാനത്തിൽ ജമീല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ കുട്ടികൾക്കുള്ള ലൈബ്രറി കെ.എസ്.ടി.എ ജില്ലാ എക്സി. അംഗം ഡി.കെ ബിജു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു. സബ് ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷതവഹിച്ചു. ആർ.കെ. ദീപ, ശ്രീജേഷ് വി.കെ, അരവിന്ദൻ വി, രാമചന്ദ്രൻ വി.എം, പവിന പി. എന്നിവർ സംസാരിച്ചു. ചടങ്ങിൽ സബ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ. സി. സ്വാഗതവും. രഞ്ജിത്ത് ലാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *