KOYILANDY DIARY

The Perfect News Portal

കെ.എസ്.ആര്‍ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍ടി.സിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. സമരത്തെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയത് യാത്രക്കാരെ വലച്ചു. മധ്യകേരളത്തെയാണ് സമരം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മലബാറിലും സ്ഥിതി വ്യത്യസ്തമല്ല. പത്തനംതിട്ടയില്‍ ഇന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല. കൊല്ലം-പുനലൂര്‍ ഡിപ്പോകളിലും എറണാകുളത്തും സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്.

പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി അല്‍പസമയത്തിനകം ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ഡബിള്‍ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച്‌ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മുതല്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *