KOYILANDY DIARY

The Perfect News Portal

കെ​വി​ന്‍ വെ​ള്ളം ചോ​ദി​ച്ച​പ്പോ​ള്‍ മ​ദ്യം ന​ല്‍​കി​

കോ​ട്ട​യം: ഷാ​നു​വി​ന്‍റെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും മ​ര്‍​ദ്ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ കെ​വി​ന്‍ വെ​ള്ളം ചോ​ദി​ച്ച​പ്പോ​ള്‍ മ​ദ്യം ന​ല്‍​കി​യെ​ന്ന് മൊ​ഴി. കേസില്‍ നേ​ര​ത്തെ പി​ടി​യി​ലാ​യ നി​യാ​സ്, റി​യാ​സ്, ഇ​ഷാ​ന്‍ എ​ന്നി​വ​രു​ടേ​താ​ണു മൊ​ഴി.

നീ​നു​വി​നെ കൂ​ട്ടി​ക്കൊ​ണ്ടുവ​രാ​നെ​ന്നു പ​റ​ഞ്ഞാ​ണ് ഷാ​നു ത​ങ്ങ​ളെ കൂ​ടെ കൂ​ട്ടി​യ​തെ​ന്നെ​ന്നും ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി. നീ​നു​വി​നെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് കെ​വി​നെ അ​ന്വേ​ഷി​ച്ചു. കെ​വി​ന്‍ അ​നീ​ഷി​ന്‍റെ വീ​ട്ടി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​വി​ടെയെത്തി കെ​വി​നെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​വ​ര്‍ മൊ​ഴി​ന​ല്‍​കി.

എ​ല്ലാം ഷാ​നു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും ഷാ​നു​വാ​ണ് കെ​വി​നെ മ​ര്‍​ദി​ച്ച​തെ​ന്നും ഇ​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മൊ​ഴി ന​ല്‍​കി. ത​നി​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് അ​നീ​ഷി​നെ വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ട​തും പ്ര​തി​ക​ള്‍ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *