KOYILANDY DIARY

The Perfect News Portal

കുറ്റ്യാടി ആശുപത്രി വികസനത്തിനായി ഒറ്റയാള്‍ സമരം

കുറ്റ്യാടി: കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രി വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കുറ്റ്യാടിയിലെ കൈതക്കാള്‍ അമ്മദ് കഴിഞ്ഞ ദിവസം ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പു സമരം നടത്തി. ആശുപത്രിക്ക് അവകാശപെട്ട സ്ഥലം ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്താല്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഈ ആവശ്യവുമായി അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നു. കുറ്റ്യാടി എസ്.ഐ. ശ്രീജിത്ത് സ്ഥലത്തെത്തിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ജല വകുപ്പിന്റെ സ്ഥലം ആരോഗ്യ വകുപ്പിന്ന് വിട്ടുകിട്ടുന്നത് സംബന്ധിച്ച്‌ അറിയിപ്പ് കിട്ടിയിരുന്നില്ലെന്നും മന്ത്രിതലത്തിലാണ് നടപടികള്‍ വേണ്ടതെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *