KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പീടികകണ്ടി ഉണ്ണി നായർ നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് പീടികകണ്ടി ഉണ്ണി നായർ നിര്യാതയായി. ശുക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെയും, ശക്തി പബ്ലിക്ക് ലൈബ്രറിയുടെയും സ്ഥാപകാംഗമായിരുന്നു. തിയറ്റേഴ്സിൻ്റെ ആദ്യകാല നാടകങ്ങളിൽ ഹാസ്യ വേഷങ്ങൾ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നാടകക്കാരൻ കൂടിയായിരുന്നു ഉണ്ണി നായർ. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതാവായും പ്രവർത്തകനായും കർമ്മനിരതമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ ഏറെ കാലവും. പാചക വിദഗ്ദൻ എന്ന നിലയിൽ പ്രശസ്തനായിരുന്നു ഉണ്ണി നായർ. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ശക്തി കുറുവങ്ങാടിൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. 

Leave a Reply

Your email address will not be published. Required fields are marked *