KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പാണന്‍കണ്ടി അബ്ദുള്‍ അസ്സീസിന്റെ തിരോധാനം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

കൊയിലാണ്ടി:കുറുവങ്ങാട് പാണന്‍കണ്ടിത്താഴെ അബ്ദുള്‍ അസ്സീസി(47)ന്റെ തിരോധാനത്തിന് ഒരു വര്‍ഷം തികഞ്ഞിട്ടും
അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കനുളള ഒരുക്കത്തിലാണ്. 2015 ജനുവരി 7 മുതലാണ് അബ്ദുള്‍ അസ്സീസിനെ കാണാതാവുന്നത്. രാത്രി ഒന്‍പതിന് പണം വാങ്ങാനെന്ന്‌
പറഞ്ഞാണ് മോട്ടോര്‍ ബൈക്കില്‍ അസ്സീസ് പോയത്. പിന്നീട് തിരിച്ചെത്തിയിട്ടില്ല. പോലീസ് അന്വേഷണം നടത്തി ബൈക്ക് വെങ്ങളം മേല്‍പ്പാലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഉന്നതതല  അന്വേഷണം നടത്തിയെങ്കിലും ഇതുവരെ  നടപടിയൊന്നും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറെടുക്കുന്നത്.