KOYILANDY DIARY

The Perfect News Portal

കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍: അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുകാരന്‍റെ കൈ പിടിച്ച്‌ തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *