KOYILANDY DIARY

The Perfect News Portal

കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സേവന തത്പരത്തില്‍ സമയാധിഷ്ഠിതമായി ഗുണഭോക്താക്കള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ സംഘടനകളെയും, വ്യക്തികളെയും പരിപാടിയില്‍ ആദരിച്ചു. സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കാന്‍ ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തും സംഗമത്തില്‍ നടന്നു.

കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാധ, ജില്ലാ പഞ്ചായത്തംഗം ശാലനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോലക്കണ്ടി മീത്തല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷമാരായ പി.കെ.ഷീജ, കെ.സി.ഗീത, പി.പി.രമണി, ബ്ലോക്ക് പഞ്ചായത്തംഗം വിജയന്‍ കണ്ണഞ്ചേരി, എ.ഡി.സി.ജനറല്‍ നിബു ടി.കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ടി.മനോജ് കുമാര്‍, സത്യനാഥന്‍ മാടഞ്ചേരി, കെ.ടി.എം.കോയ, രാമചന്ദ്രന്‍ മണാട്ട്,  ജോ.ബി.ഡി.ഒ ശീതള എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *