KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ സി.ഡി.എസ് വികസന പത്രിക പ്രകാശനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷം വിപുലമായി നടന്നു. ഇതോടനുബന്ധിച്ച് വിപണനമേള, ഘോഷയാത്ര, കലോത്സവം എന്നിവ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത വികസന പത്രിക പ്രകാശനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ. ഭാസ്‌കരന്‍, കെ. ഷിജു, വി. സുന്ദരന്‍, വി.കെ. അജിത, നഗരസഭാംഗങ്ങളായ എം. സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, എ.ഡി.എം.സി. ഗിരീഷ് കുമാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ് അധ്യക്ഷ എം.പി.ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *