KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ ലിങ്കേജ് വായ്പാമേള സംഘടിപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ലിങ്കേജ് വായ്പാമേള  ഗ്രാമപഞ്ചായത്ത് പ്രസി ഡ ന്റ് കൂമുള്ളി കരുണാകരൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളില് നടന്ന പരിപാടിയില് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി. കെ. ശശിധരന്  അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമീൺ ബാങ്ക് റീജനൽ മേനേജർ ടി.പി. ഉഷ വായ്പാ വിതരണം നടത്തി.
ഗ്രാമീൺ ബാങ്ക് മേനേജർ കെ. സതീശൻ സി.ഡി.എസ് പ്രസിഡന്റ് മിനി, ഉണ്ണി, വി.ടി. സാദിക്ക്, പ്രിയ ഒരു വമ്മൽ, പി. ബാലകൃഷ്ണൻ,  സുജല കുമാരി, കെ. ബാലകൃഷ്ണ,ൻ  ഇന്ദിര കൂളിമഠത്തിൽ, അസിസ്റ്റന്റ് സിക്രട്ടറി പി. പ്രകാശൻ എന്നിവർ ആശംസകൾ നേര്ന്നു. 59 കുടുബശ്രീ യൂണിറ്റുകൾക്കായി 2 കോടി രൂപയാണ് വിതരണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *