KOYILANDY DIARY

The Perfect News Portal

ലോറി തൊഴിലാളികള്‍ നാളെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും

വടകര: തുറമുഖ കടവുകളില്‍ 42 ദിവസമായി മുടങ്ങിയ മണല്‍വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മണല്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാക്കുന്നു. മണല്‍ വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

പണി മുടങ്ങിയ ലോറി തൊഴിലാളികള്‍ നാളെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. മണല്‍ വാരാനുള്ള അവകാശം സൊസൈറ്റികളില്‍ നിന്ന് നഗരസഭകള്‍ക്ക് ഏല്‍പിച്ചു കൊടുത്തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ മണല്‍ വാരല്‍, ലോറി തൊഴിലാളികളുടെ ഉപജീവനം താറുമാറായ നിലയിലാണ്. പരിഹാരം തേടി മണല്‍ തൊഴിലാളികള്‍ താലൂക്ക്, നഗരസഭാ ഓഫിസ് മാര്‍ച്ചുകള്‍ നടത്തിയെങ്കിലും നടപടിയില്ല.

ഇതേതുടര്‍ന്നാണ് സമരം ശക്തിപ്പെടുത്താന്‍ വിവിധ യൂണിയനുകളുടെ നേതൃത്വത്തിലുള്ള കര്‍മ സമിതി തീരുമാനിച്ചിരിക്കുന്നത്. മണല്‍ വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു, എച്ച്‌.എം.എസ്, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച്‌ നടത്താന്‍ സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ തീരുമാനിച്ചു. കെ.എന്‍.എ. അമീര്‍ അദ്ധ്യക്ഷനായി.

Advertisements

കെ.വി.രാമചന്ദ്രന്‍, രാമകൃഷ്ണന്‍ മൂരാട്, രാജേഷ് കിണറ്റിന്‍കര, സജീഷ്കുമാര്‍ കോട്ടക്കല്‍, ചെറിയേരി പത്മനാഭന്‍, മൊടച്ചേരി സതീശന്‍, വിനോദ് ചെറിയത്ത്, പി.രാജന്‍, പാറപ്പുറത്ത് ഖാദര്‍, വി.കെ.നിസാര്‍, രഞ്ജിത്ത് കോടഞ്ചേരി, കെ.കെ.മനോജന്‍, വി.കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *