KOYILANDY DIARY

The Perfect News Portal

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 8,9 വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോട്ടക്കല്‍ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.വേലായുധന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇ.അനില്‍ കുമാര്‍, ഉണ്ണി തിയ്യക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മോഹനന്‍ വീര്‍വീട്ടില്‍, പി.ടി.നാരായണി, മോഹനന്‍ നമ്പാട്ട്, പഞ്ചായത്തംഗം ടി.കെ.ഗീത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *