KOYILANDY DIARY

The Perfect News Portal

സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ കടകൾക്ക് രണ്ട് ദിവസം കൂടി സമയം നല്‍കുമെന്ന് കളക്ടര്‍

കോഴിക്കോട്: മിഠായിത്തെരുവിൽ സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ കടകൾക്ക് രണ്ട് ദിവസം കൂടി നൽകുമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. കടകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയ 92 കടകൾക്കാണ് ഇളവ് നൽകുക. ഇളവ് വേണ്ട സ്ഥാപനങ്ങളുടെ ഉടമകൾ കളക്ടറുടെ അനുമതി വാങ്ങുണമെന്നും നിർദേശം നൽകി.

ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. മു​ന്പു​ത​ന്നെ സു​ര​ക്ഷാ പാ​ലി​ക്കാ​ത്ത ക​ട​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം നൽകിയത്.

മി​ഠാ​യി​ത്തെ​രു​വി​ൽ തീ​പി​ടു​ത്തം തു​ട​ർ​ക്ക​ഥ​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ​ഭ​ര​ണ​കൂ​ടം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട​ങ്ങ​ളി​ല​ധി​ക​വും അ​ന​ധി​കൃ​ത​മാ​ണെ​ന്നു​ള്ള ക​ണ്ടെ​ത്തി​യി​രു​ന്നു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് മി​ക്ക വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1300 ൽ ​അ​ധി​കം ക​ട​ക​ളാ​ണ് മി​ഠാ​യി​ത്തെ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *