KOYILANDY DIARY.COM

The Perfect News Portal

കാസര്‍ഗോഡ് ഭാര്യയെയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: രാജപുരം കോളിച്ചാലില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ ജയലക്ഷ്മി എന്നിവരെയാണു കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. കിടപ്പു മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. അനില്‍കുമാറിന്റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. അനില്‍ കുമാറിനും ജയലക്ഷ്മിക്കും ഏഴ് വയസുള്ള ഒരു മകനുണ്ട്.

ആത്മഹത്യയാണെന്ന് പോലീസ് നിഗമനം. ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം രണ്ട് മൃതദേഹവും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!