KOYILANDY DIARY

The Perfect News Portal

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: കോതമംഗലം മുയ്യാമ്പത്ത് ശ്രീവത്സത്തിൽ വിൻരൂപ് (31) നിര്യാതനായി. ഇന്ന് രാവിലെ ഉള്ള്യേരി 19ൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ സിവിൽ എഞ്ചിനീയറായി ജോലിചെയ്യുകയായിരുന്നു) കോതമംഗലം ശ്രീവത്സത്തിൽ വത്സൻ്റെയും വസുമതിയുടെയും മകനാണ്. ഭാര്യ: അനുഷ. സഹോദരിമാർ: വിൻഷ, ദിജിഷ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ശവസംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *