KOYILANDY DIARY

The Perfect News Portal

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: ടൗണിലെ പ്ലാസ ഹോട്ടൽ ജീവനക്കാരൻ മൂടാടി ഹിൽ ബസാർ സ്വദേശി കളരി വളപ്പിൽ ലത്തീഫ് (42) വഹാനപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകീട്ട് ആനക്കുളത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്നു ലത്തീഫ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. പരേതനായ ഹമീദിൻ്റെയും സുബൈദയുടേയും മകനാണ്. ഭാര്യ: ബെൻസിന. മക്കൾ: അസിൻ, നിസാർ.

Leave a Reply

Your email address will not be published. Required fields are marked *