കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കോട്ടയം: കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടയിലാണ് സംഭവം. പാല സെൻ്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആസില്‍ ജോണ്‍സനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അബേലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാവ്ലിന് ത്രോ- ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ ഗ്രൗണ്ടിലാണ് നടന്നിരുന്നത്. ആസില്‍ ജാവ്ലിന് ത്രോ മത്സരങ്ങളുടെ ഒഫീഷ്യലായി എത്തിയതായിരുന്നു. ജാവ്ലിന് ത്രോ മത്സരത്തില്‍ കായികതാരം എറിഞ്ഞ ജാവ്ലിെന്റ നീളം അളക്കുന്നതിനിടെ ഗ്രൗണ്ടിലിറങ്ങിയ ആസിലിെന്റ ദേഹത്തേക്ക് മറ്റൊരു താരമെറിഞ്ഞ ഹാമര്‍ വന്നു വീഴുകയായിരുന്നു.