KOYILANDY DIARY

The Perfect News Portal

കാണാതായ മത്സ്യതൊഴിലാളികല്‍ക്കായുള്ള തെരച്ചിലിനായി ഐഎന്‍എസ് കാബ്ര കൊല്ലം തീരത്തെത്തി

തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യതൊഴിലാളികല്‍ക്കായുള്ള തെരച്ചിലിനായി നേവിയുടെ കപ്പലായ ഐഎന്‍എസ് കാബ്ര കൊല്ലം തീരത്തെത്തി. മത്സ്യ തൊഴിലാളികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള തെരച്ചിലാണ് നേവി നടത്തുന്നത്.

രാവിലെ എട്ട് മണിയൊടെയാണ് നേവിയുടെ കപ്പലായ ഐഎന്‍എസ് കാബ്ര കൊല്ലം തുറമുഖത്തെത്തിയത്. വിഴിഞ്ഞം സ്വദേശിയായ നെല്‍സണ്‍, പൂന്തുറ സ്വദേശിയായ ക്രിസ്തുദാസ് എന്നീ മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കാബ്ര തെരച്ചില്‍ ആരംഭിച്ചത്.

കൊല്ലം മുതല്‍ കൊച്ചി വരെയുള്ള ഉള്‍ക്കടലില്‍ ആണ് തെരച്ചില്‍ നടത്തുന്നത്. തങ്ങളുടെ സഹോദരങ്ങള്‍ക്കായി നേവിക്കൊപ്പം തെരച്ചില്‍ നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

Advertisements

മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള തെരച്ചില്‍ നേവിക്ക് സഹായകരമാകുമെന്ന് ക്യാപ്റ്റന്‍ ബ്രജ് കിഷോര്‍ പറഞ്ഞു. അതേസമയം, ഉള്‍ക്കടലില്‍ അകപ്പെട്ട മാലദ്വീപിന്റെ ചരക്ക് കപ്പല്‍ കൊല്ലം തുറമുഖത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *