KOYILANDY DIARY

The Perfect News Portal

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

കല്‍പറ്റ : വയനാട് ബത്തേരി തോട്ടാമൂലയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു.  ഇരുപത് വയസുള്ള കൊമ്ബനാനയാണ് ചരിഞ്ഞത്. തെങ്ങ് കുത്തിയിടുന്നതിനിടയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണാണ് ഷോക്കടിച്ചത്. സമാനമായ രീതിയില്‍ കഴിഞ്ഞ വ്യാഴാഴ്ച മാനന്തവാടി അപ്പപാറയിലും കാട്ടു കൊമ്ബന്‍ ചരിഞ്ഞിരുന്നു.