KOYILANDY DIARY

The Perfect News Portal

കല്‍പനയ്ക്ക് അന്ത്യയാത്രാമൊഴി

കൊച്ചി > അന്തരിച്ച നടി കല്‍പനയ്‌ക്ക് കലാകേരളം വിടനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. സമൂഹത്തിന്റെ നാനാതുറയില്‍നിന്നും നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച മൃതദേഹം തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്.