KOYILANDY DIARY

The Perfect News Portal

കര്‍ണാടക നിയമസഭാ സ്പീക്കറായി കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍നിന്നു ബിജെപി പിന്മാറിയതോടെ എതിരില്ലാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയടെ വിജയം.

ബിജെപി മുതിര്‍ന്ന എംഎല്‍എ എസ്. സുരേഷ്‌കുമാറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍നിന്നു ബിജെപി പിന്മാറുകയായിരുന്നു.

മുഖ്യമന്ത്രി കുമാരസ്വാമി അല്‍പ്പസമയത്തിനുള്ളില്‍ സഭയില്‍ വിശ്വാസവോട്ട് തേടും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെ പിക്ക് 104 പേരുടെയും പിന്തുണയാണുള്ളത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *