KOYILANDY DIARY

The Perfect News Portal

കരുമല മഹാദേവ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ബാലുശ്ശേരി: കരുമല മഹാദേവ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബാണത്തൂർ ഇല്ലം വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ഉത്സവാഘോഷം ഫെബ്രുവരി എട്ടുവരെ നീണ്ടുനിൽക്കും. ശിവൻ്റെ ഉത്സവം ആറിന് കൊടിയിറങ്ങും. ഏഴ്, എട്ട് തീയതികളിലാണ് ഭഗവതിക്ക്‌ ഉത്സവം. ഫെബ്രുവരി ആറിന് കാലത്ത് 4.30-ന്‌ പള്ളി ഉണർത്തൽ, പതിവ് പൂജകൾ, യാത്രാ ഹോമം, ആറാട്ട് ബലി, ദ്രവ്യകലശം, ശ്രീഭൂതബലി, കൊടിയിറക്കൽ. വൈകീട്ട് ഏഴിന് സർപ്പബലി. ഏഴാം തീയതി ഭഗവതിക്ക്‌ ഉത്സവം. വിവിധ പൂജകൾ, ഗണപതിഹോമം, വൈകീട്ട് മൂന്നിന് വാൾ വരവ്, അരി അളവ്‌, അഞ്ചിന് നിറമാല, 6.15-ന്‌ വിശേഷാൽ ദീപാരാധന, അരങ്ങ് കുലവരവ്, സന്ധ്യാവേല, രാത്രി ഒരുമണിക്ക് മലക്കെഴുന്നള്ളത്ത്, രണ്ടുമണിക്ക് ഭഗവതിക്കും വേട്ടയ്ക്കൊരുമകനും കളമെഴുത്തും പാട്ടും പരദേവതയ്ക്ക് തേങ്ങയേറും പാട്ടും. എട്ടാം തീയതി പള്ളിയുണർത്തൽ, നിർമാല്യദർശനം, മഹാഗണപതി ഹോമം, വാകച്ചാർത്ത്, ശംഖാഭിഷേകം, വിശേഷാൽ പൂജകൾ, 11 മണിക്ക് ഉച്ചപൂജ, ഉച്ചപ്പാട്ട്, അരി അളവ്, വൈകീട്ട് 6.15-ന് ദീപാരാധന, സന്ധ്യാവേല, വിവിധ താലപ്പൊലി കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടിയെഴുന്നള്ളത്തുകൾ. രാത്രി 11-ന് ആറാട്ടെഴുന്നള്ളത്ത്, കുളിച്ചാറാട്ട്, മുല്ലക്കാപ്പാട്ട് എഴുന്നള്ളിപ്പ്, പുലർച്ചെ വാളകം കൂടൽ, രുധിര കോലപ്പാട്ട്, കോലംവെട്ട്.

Leave a Reply

Your email address will not be published. Required fields are marked *