KOYILANDY DIARY

The Perfect News Portal

കരിമ്പനയ്ക്കൽ അനിൽകുമാർ (55) നിര്യാതനായി

കൊയിലാണ്ടി: എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ മുൻ മെമ്പറും, ജ്വാല ലൈബ്രറി എക്സിക്യുട്ടീവ് അംഗവും കോഴിക്കോട് താലൂക്ക് തഹസിൽദാർ ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗം ജീവനക്കാരനുമായ കരിമ്പനയ്ക്കൽ അനിൽകുമാർ (55)’ നിര്യാതനായി. എറണാകുളം അമൃത ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കരൾ മാറ്റ ശാസ്ത്രക്രിയക്ക് വിധേയമായി ചികിത്സയിലായിരുന്നു. ഭാര്യ ഷീനയാണ് അവയവദാനം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് രോഗശയ്യയിൽ കിടക്കുന്ന സന്ദർഭത്തിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാസെക്രട്ടറി സത്യനോട് തന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ അഭ്യർത്ഥിച്ചിരുന്നു.
പക്ഷെ നിർഭാഗ്യവശാൽ അടുത്ത ദിവസം മുതൽ രോഗം മൂർച്ചിച്ച് ഐ.സി.യു.വിലായി. പരേതരായ കരിമ്പനയ്ക്കൽ കുഞ്ഞിക്കേളുവിന്റെയും, മാളുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ ഷീന,  മകൾ : മാളവിക (പൊയിൽ ക്കാവ് ഹൈസ്ക്കൂൾ ഒമ്പതാം തരം വിദ്യാർത്ഥിനിയാണ്). സഹോദരങ്ങൾ: കെ. ശ്രീധരൻ (റിട്ട.ഡപ്യൂട്ടി ഡയരക്ടർ ഓഫ് സർവ്വേ), കെ.പ്രഭാകരൻ (റിട്ട. അഡ്മിനിസ്ടേറ്റീവ് അസി. സിറ്റി പോലീസ് കമ്മീഷൻ ഓഫീസ്, കോഴിക്കോട്), പരേതനായ മോഹനൻ, ശൈലജ (റിട്ട: സെയിൽ ടാക്സ് ഓഫീസ് കോഴിക്കോട്) ലത (മെഡിക്കൽ കോളേജ് ഓഫീസ് കോഴിക്കോട്).

Leave a Reply

Your email address will not be published. Required fields are marked *