KOYILANDY DIARY

The Perfect News Portal

കയ്പ്പും മധുരവുമുള്ള ലെമണ്‍ ഡേറ്റ്‌സ് അച്ചാര്‍

ചേരുവകള്‍

നാരങ്ങ – 5 ഡേറ്റ്‌സ് (ഈന്തപ്പഴം)കുരു കളഞ്ഞത് – 1/2 കപ്പ്
വെള്ളം – 1 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 10 – 12
പച്ചമുളക് – 6
മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടേബിള്‍സ്പൂണ്‍
കടുക് പൊടിച്ചത് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി / നാരങ്ങാ നീര് – 2 ടേബിള്‍സ്പൂണ്‍
നല്ലെണ്ണ – 3 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കായപ്പൊടി – 1/2 ടീസ്പൂണ്‍
കറിവേപ്പില – 4 തണ്ട്.

തയ്യാറാക്കുന്ന വിധം

Advertisements

നാരങ്ങ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു പച്ചമുളകും കീറിയിട്ട് വെള്ളവും ഒഴിച്ച്‌ നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് ഈന്തപ്പഴം മുളകുപൊടി, മഞ്ഞള്‍പൊടി, കടുകു പൊടിച്ചത്, ഉപ്പ്, വിനാഗിരി / നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടായാല്‍ കടുക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കായപ്പൊടി എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന നാരങ്ങാ ഈന്തപ്പഴ മിക്‌സ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അച്ചാര്‍ റെഡി…

Leave a Reply

Your email address will not be published. Required fields are marked *