KOYILANDY DIARY

The Perfect News Portal

കമ്യൂണിറ്റി ലൈബ്രറി തുടങ്ങി

മേപ്പയ്യൂര്‍: അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ‌എന്‍.എസ്.എസ്. കമ്യൂണിറ്റി ലൈബ്രറി പദ്ധതി തുടങ്ങി. അരിക്കുളം പഞ്ചായത്ത് പരിധിയില്‍ വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യും.

സ്കൂള്‍ ലൈബ്രറിക്ക് പുറമെ ‘വായനയ്ക്കൊരു കൈനീട്ടം’ പദ്ധതിയിലൂടെ ലഭിക്കുന്ന പുസ്തകങ്ങളും വിതരണത്തിന് ഉപയോഗപ്പെടുത്തും. പുസ്തകോത്സവം, സെമിനാര്‍, പ്രഭാഷണം, വായനക്കുറിപ്പ് തയ്യാറക്കല്‍ തുടങ്ങിയവയും നടത്തും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഊരള്ളൂര്‍, വാകമോളി ഭാഗങ്ങളില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *